വരന്‍റെ വീട്ടുകാര്‍ക്ക് ഉറക്കുമരുന്ന് നല്‍കി നവവധു ആഭരണങ്ങളും പണവുമായി അപ്രത്യക്ഷയായി

Web Desk   | Asianet News
Published : Dec 15, 2019, 11:51 AM ISTUpdated : Dec 15, 2019, 12:15 PM IST
വരന്‍റെ വീട്ടുകാര്‍ക്ക് ഉറക്കുമരുന്ന് നല്‍കി നവവധു ആഭരണങ്ങളും പണവുമായി അപ്രത്യക്ഷയായി

Synopsis

റിയ എന്ന യുവതിയാണ് ഭര്‍തൃവീട്ടുകാരെ മയക്കി കിടത്തി പണവും ആഭരണവുമായി മുങ്ങിയത്.  കഴിഞ്ഞ ഒമ്പതാം തീയതിയായരുന്നു പ്രവീണും റിയയും തമ്മിലുള്ള വിവാഹം നടന്നത്. 

ലക്‌നൗ: വിവാഹത്തിന് ശേഷം നാലാം ദിവസം നവവധു ആഭരണങ്ങളും പണവുമായി അപ്രത്യക്ഷയായി. ഭര്‍തൃവീട്ടുകാരെ മയക്കികിടത്തിയ ശേഷമാണ് നവവധു കടന്നു കളഞ്ഞത്. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് ദത്തഗഞ്ച് കോട്വാലി ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. 

റിയ എന്ന യുവതിയാണ് ഭര്‍തൃവീട്ടുകാരെ മയക്കി കിടത്തി പണവും ആഭരണവുമായി മുങ്ങിയത്.  കഴിഞ്ഞ ഒമ്പതാം തീയതിയായരുന്നു പ്രവീണും റിയയും തമ്മിലുള്ള വിവാഹം നടന്നത്. എസംഗഢ് സ്വദേശിയായ റിയ വെള്ളിയാഴ്ച അത്താഴ ഭക്ഷത്തില്‍ ലഹരി കലര്‍ത്തി ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. 

ഇവര്‍ ഒന്നടങ്കം മയക്കത്തിലായതോടെ ഈ സമയം റിയ പണവും ആഭരണവുമായി മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്. ഭര്‍തൃവീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി