ഗോശാലയിലെ പശുക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍

Published : May 21, 2019, 11:15 PM IST
ഗോശാലയിലെ പശുക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍

Synopsis

ഗോശാലയിലെ  സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പശുക്കളെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിവരം ആശ്രമത്തിലെ വൊളന്‍റിയേര്‍സ് അറിയുന്നത്.

അയോധ്യ: ഉത്തര്‍പ്രദേശില്‍ പശുക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍. കര്‍ത്താലിയ ബാബാ നടത്തുന്ന അയോധ്യയിലെ  ആശ്രമത്തിലെ ഗോശാലയിലെ പശുക്കളെയാണ് രാജ്കുമാര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

ഗോശാലയിലെ  സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പശുക്കളെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വിവരം ആശ്രമത്തിലെ വൊളന്‍റിയേര്‍സ് അറിയുന്നത്. കൂട്ടിലുണ്ടായിരുന്ന നിരവധി പശുക്കളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്. വീണ്ടും പശുക്കളെ പീഡിപ്പിക്കാനായി ഗോശാലയില്‍ എത്തിയ രാജ്കുമാറിനെ വൊളണ്ടിയര്‍മാര്‍ പിടികൂടുകയായിരുന്നു.

പശുക്കളോട് പ്രതി ചെയ്തത് പുറത്തുപറയാന്‍ പറ്റാത്ത കാര്യമാണ്. പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതിയുടെ പ്രവൃത്തി ഞങ്ങളെ തകര്‍ത്തെന്നും ആശ്രമത്തിലെ പുരോഹിതന്മാരില്‍ ഒരാള്‍ പറഞ്ഞു.എന്നാല്‍ താന്‍ മദ്യപിച്ചിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് രാജ്കുമാര്‍ പറയുന്നത്. പൊലീസും ആളുകളും തന്നെ മര്‍ദ്ദിച്ചത് മാത്രമാണ് തനിക്ക് ഓര്‍മ്മയുള്ളതെന്നാണ് ഇയാളുടെ പ്രതികരണം. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം