
കാസര്‍ഗോഡ്: കുമ്പളയില്‍ പത്തു വയസുകാരിയെ ആശുപത്രിയിലെ ലിഫ്റ്റിനകത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. നീര്‍ച്ചാല്‍ പെര്‍ഡാല സ്വദേശി 53 വയസുകാരനായ മുഹമ്മദിനെയാണ് കുമ്പള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കുമ്പളയിലെ ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയ പത്തു വയസുകാരിക്ക് നേരെയാണ് മധ്യവയസ്‌കന്റെ പീഡന ശ്രമമുണ്ടായത്. മാതാവ് മരുന്നു വാങ്ങാന്‍ പോയ സമയത്ത് പെണ്‍കുട്ടിയുടെ അടുത്തെത്തിയ ഇയാള്‍ ലിഫ്റ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാതാവ് മരുന്നു വാങ്ങി തിരികെ എത്തിയപ്പോള്‍ മകളെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഫ്റ്റിനു സമീപത്തു കുട്ടിയെ കണ്ടത്. പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം മാതാവിനോട് പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുമ്പള പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പോക്‌സോ, തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഓപ്പറേഷന്‍ പി ഹണ്ട്: ഒരാള്‍ അറസ്റ്റില്‍
കൊച്ചി: 15 വയസില്‍ താഴെയുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ പി ഹണ്ടില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ നടന്ന പരിശോധനയിലാണ് 37കാരനായ നാഗോണ്‍ സ്വദേശി ഹാബിജുര്‍ റഹ്‌മാന്‍ പിടിയിലായത്. ഞാറക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈലില്‍ നിന്ന് 15 വയസില്‍ താഴെയുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെടുത്തു.
പി ഹണ്ടില്‍ നടന്ന പരിശോധനയില്‍ മൂവാറ്റുപുഴയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. റൂറല്‍ ജില്ലയില്‍ ഏഴ് പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നായി ഒമ്പത് ഡിവൈസുകള്‍ കണ്ടെടുത്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോണ്‍ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ പി.ഹണ്ട് നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam