അടച്ചിട്ട ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; ടീച്ചര്‍ക്ക് ലഭിച്ച ശിക്ഷ

Published : Jun 03, 2019, 10:47 PM IST
അടച്ചിട്ട ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം; ടീച്ചര്‍ക്ക് ലഭിച്ച ശിക്ഷ

Synopsis

2018 ല്‍ ക്ലാസ് മുറി അകത്ത് നിന്നും അടച്ചിട്ടിരിക്കുന്നത് കണ്ട പ്രിന്‍സിപ്പാള്‍ കതകില്‍ മുട്ടിയപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. തങ്ങള്‍ പിടിക്കപ്പെട്ടുവെന്ന് അധ്യാപികയ്ക്ക് മനസിലായത്. 

ഓഹിയോ: അമേരിക്കയിലെ ഓഹിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ടീച്ചര്‍ക്ക് ഇനി അഞ്ച് വര്‍ഷം നല്ല നടപ്പ്.  വിവാഹിതയായ 33കാരി അധ്യാപിക ക്ലാസ് മുറിയില്‍ വെച്ച് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജസ്സിക്ക ലാങ്‌ഫോര്‍ഡ് എന്ന അധ്യാപികയാണ് സംഭവത്തില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്.  2018ലാണ് ഇവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചത് ഇത് പൂര്‍ത്തിയാക്കി അവര്‍ പുറത്തുവന്നു.

2018 ല്‍ ക്ലാസ് മുറി അകത്ത് നിന്നും അടച്ചിട്ടിരിക്കുന്നത് കണ്ട പ്രിന്‍സിപ്പാള്‍ കതകില്‍ മുട്ടിയപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. തങ്ങള്‍ പിടിക്കപ്പെട്ടുവെന്ന് അധ്യാപികയ്ക്ക് മനസിലായത്. ഉടനെ തന്നെ വിദ്യാര്‍ത്ഥിയെ ഡെസ്കിനടിയില്‍ ഒളിക്കാന്‍ നിര്‍ദേശിച്ചു. തന്നോട് ഡെസ്‌കിനടിയില്‍ കയറി ഒളിക്കാന്‍ ജസ്സിക്ക പറഞ്ഞതായി വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു.

മാത്രമല്ല ജസ്സിക്ക തന്റെ ഭര്‍ത്താവ് മാത്യുവിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ച് കൊടുത്തതായും ഒടുവില്‍ അധ്യാപിക കുറ്റ സമ്മതം നടത്തി. ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ജെസ്സിക്ക. ബലാത്സംഗ പ്രതികള്‍ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും ഗുരുതരമായ വകുപ്പാണ് ജസ്സിക്കയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 

ജയില്‍ മോചനത്തിന് ശേഷവും അഞ്ച് വര്‍ഷം നല്ലനടപ്പ് ജെസ്സിക്ക നേരിടണം. 2018ലാണ് അധ്യാപികയെ കോടതി ശിക്ഷിക്കുന്നത്. ക്ലാസ് കഴിഞ്ഞതിന് ശേഷം മറ്റ് വിദ്യാര്‍ത്ഥികള്‍ പോയ ശേഷമായിരുന്നു ജെസ്സിക്ക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്