19കാരിയായ ജോലിക്കാരിയെ ബലാത്സം​ഗം ചെയ്യാൻ കൂട്ടുനിന്നു; മസാജിങ് സെന്റർ ഉടമയുടെ ജാമ്യാപേക്ഷ കോടതി തള്ളി 

Published : May 24, 2023, 12:50 AM ISTUpdated : May 24, 2023, 12:52 AM IST
19കാരിയായ ജോലിക്കാരിയെ ബലാത്സം​ഗം ചെയ്യാൻ കൂട്ടുനിന്നു; മസാജിങ് സെന്റർ ഉടമയുടെ ജാമ്യാപേക്ഷ കോടതി തള്ളി 

Synopsis

മസാജ് ചെയ്തു കൊണ്ടിരിക്കെ കേസിലെ ഒന്നാം പ്രതിയായ താനൂര്‍ പുതിയ കടപ്പുറം സ്വദേശി ഫര്‍ഹബ് യുവതിയെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് കേസ്.

മഞ്ചേരി: മസാജിങ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ബാലാല്‍സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പാലക്കാട് കുലുക്കല്ലൂര്‍ കക്കനംപള്ളി കുന്നക്കാട്ടില്‍ കുമാരന്‍ (54) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്.  ബി പി അങ്ങാടിയിലെ സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ 19കാരിയാണ് പീഡനത്തിനിരയായത്.

മസാജ് ചെയ്തു കൊണ്ടിരിക്കെ കേസിലെ ഒന്നാം പ്രതിയായ താനൂര്‍ പുതിയ കടപ്പുറം സ്വദേശി ഫര്‍ഹബ് യുവതിയെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് കേസ്.  ഈ സംഭവത്തില്‍ ഒന്നാം പ്രതിക്ക് രണ്ടാം പ്രതിയായ ഉടമ ഒത്താശ ചെയ്തു നല്‍കിയെന്നാണ് കുമാരനെതിരെയുള്ള കേസ്. 

മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ; വിദ്യാർഥിയെ കാമ്പസിൽ കയറി പൊലീസ് പൊക്കി

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്