കാസര്‍കോട് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസ്; കൂടുതൽ അറസ്റ്റിന് സാധ്യത

Published : Jul 21, 2020, 10:01 AM ISTUpdated : Jul 21, 2020, 10:38 AM IST
കാസര്‍കോട്  16 കാരിയെ അച്ഛനടക്കം  7 പേർ പീഡിപ്പിച്ച കേസ്; കൂടുതൽ അറസ്റ്റിന് സാധ്യത

Synopsis

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭഛിദ്രം നടത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും പോക്സോ കേസെടുക്കുമെന്ന് പൊലീസ്.

കാസർകോട്: കാസർകോട് നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. നിലവിൽ അച്ഛനടക്കം നാല് പേരാണ് അറസ്റ്റിലായത്. കേസിൽ പ്രതികളായ കുട്ടിയുടെ അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.

പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയിൽ പറഞ്ഞ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭഛിദ്രം നടത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും പോക്സോ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

പതിനാറുകാരി നീലേശ്വരം സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ മദ്രസാധ്യാപകനായ അച്ഛൻ,  റിയാസ്, മുഹമ്മദലി, ഇജാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. എട്ടാം ക്ലാസ് മുതൽ വീട്ടിൽ വച്ച് പല തവണ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് മറ്റ്‌ ആറ്  പേരും പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് രണ്ട് മാസം മുമ്പ് പെൺകുട്ടി ഗർഭിണിയാവുകയും ഗർഭം അലസിപ്പിക്കുകയുമുണ്ടായി. ഈ വിവരമറിഞ്ഞ അമ്മാവൻ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

കേസില്‍ അമ്മയ്‍ക്കെതിരെയും പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്. പീഡനവിവരം മറച്ചുവച്ചതിനാണ് കേസ്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്. വിദ്യാർത്ഥികളെ പീഡനത്തിന് ഇരയാക്കിയതിനാണ് കേസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ