
തൃശ്ശൂർ: കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തൃശൂർ റൂറൽ എസ്പി ജി പൂങ്കുഴലി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
തുടക്കത്തിൽ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിയിൽ പറയുന്നു. ആളൂർ സി ഐക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇരുവർക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്. പ്രതി ജോൺസൻ ഒളിവിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ വീട്ടിലെത്തിയ സംഘം വീട്ടുകാരുടെ മൊഴിയെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam