ബൈക്കിലെത്തി മെബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു, റോഡിലൂടെ വലിച്ചിഴച്ചു; അതിഥി തൊഴിലാളിയോട് കൊടും ക്രൂരത

By Web TeamFirst Published Jul 2, 2021, 7:14 PM IST
Highlights

ഇയ്യാട് താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് റോഡിലൂടെയാണ് വലിച്ചിഴച്ചത്. സംഭവത്തില്‍ രണ്ട് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ മൈബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് റോഡിലൂടെയാണ് വലിച്ചിഴച്ചത്. സംഭവത്തില്‍ രണ്ട് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്.

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട എളേറ്റിൽ വട്ടോളിയിൽ അതിഥി തൊഴിലാളിയായ അലി അക്ബറിനോട് രണ്ട് മോഷ്ടാക്കൾ ചെയ്തിട്ടുള്ള ക്രൂരത അപലപനീയമാണെന്ന് എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു.

ബൈക്കിലെത്തിയ മോഷ്ടാക്കൾ അദ്ദേഹത്തിന്‍റെ മൊബൈൽ തട്ടിപ്പറിക്കുകയും മീറ്ററുകളോളം റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി. 

click me!