കരോൾ സംഘം യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

Published : Dec 27, 2023, 09:17 AM ISTUpdated : Dec 27, 2023, 10:09 AM IST
കരോൾ സംഘം യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

Synopsis

ക്രിസ്മസ് തലേന്ന് രാത്രിയിലാണ് സംഭവം. താമരക്കുളം മഴുപാവിളയിൽ റെജിയെ ആണ് കരോൾ സംഘം മർദിച്ചത്.

മാന്നാർ: കരോൾ സംഘം യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. മാന്നാർ കുരട്ടിശേരി പാലപ്പറമ്പിൽ അർജുൻ (19), മാന്നാർ കുരട്ടിശേരി പാവുക്കര ചോറ്റാളപറമ്പിൽ വിജയകിരൺ (ശരവണൻ 19), മാന്നാർ കുരട്ടിശേരി വിഷവർശെരിക്കര വള്ളിവേലിൽ അശ്വിൻ (18) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് തലേന്ന് രാത്രിയിലാണ് സംഭവം. താമരക്കുളം മഴുപാവിളയിൽ റെജി (33)യെ ആണ് കരോൾ സംഘം മർദിച്ചത്.

റെജിയും സുഹൃത്തും കൂടി വള്ളക്കാലിയിലുള്ള ബന്ധുവീട്ടിൽ ഒരു ചടങ്ങിനായി എത്തിയതായിരുന്നു. ചക്കിട്ട പാലത്തിനു സമിപത്തുവെച്ച് കരോൾ സംഘം ഇവരെ തടഞ്ഞു നിർത്തി മർദ്ദിച്ചതായാണ് പരാതി. റെജി മാന്നാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ് പ്രതികളെ പിടി കൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

കഴിഞ്ഞ ദിവസം കോഴിക്കോട് കാക്കൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ മർദ്ദനം നടന്നിരുന്നു. കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ പൊലീസിനെ ആക്രമിച്ചത്. പൊലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ