
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജൻസികള്‍ക്ക് വിവരം കൈമാറിയെന്നാരോപിച്ച് ബിനീഷിൻറെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ അക്രമിച്ചുവെന്ന പരാതിയുമായി വ്യവസായി. മർദ്ദനമേറ്റ ശാസ്തമംഗലം സ്വദേശി ലോറൻസ് മ്യൂസിയം പൊലീസിൽ പരാതി നൽകി.ബിനീഷ് അറസ്റ്റലായ ശേഷവും മൊബൈലിൽ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പരാതിയിൽ പറയുന്നു.
ബിനീഷിൻറെ മുന്‍ ഡ്രൈവറുടെ നേതൃത്വത്തില്‍ മർദ്ദിച്ചുവെന്നാണ് ലോറന്‍സിന്‍റെ പരാതി, അന്വേഷണ ഏജൻസികള്‍ക്ക് വിവരം നൽകിയെന്ന ആരോപണത്തിലായിരുന്നു ആക്രമണം. തലസ്ഥാനത്ത് ലോഡ്രിങ് സ്ഥാപനം നടത്തുന്ന ലോറൻസ് റിയൻസ് എസ്റ്റേറ്റ് ബിസിനസ് രംഗത്തുമുണ്ട്. ശാസ്തമംഗലത്ത് മുടിവെട്ടാൻ പോയപ്പോൾ ബിനീഷിൻറെ മുൻ ഡ്രൈവർ മണികണ്ഠൻ എന്നു വിളിക്കുന്ന സുനിൽകുമാറിൻറെ നേതൃത്വത്തിൽ ആക്രമിച്ചവെന്നാണ് പരാതി.
അക്രമികളിൽ നിന്നും രക്ഷപ്പെട്ട ശേഷം പൊലീസിനെ വിവരം അറിയിച്ചു. മ്യൂസിയം പൊലീസെത്തിയണ് ലോറൻസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം അക്രമിസംഘം ഗേറ്റ് തകർത്ത് വീട്ടിനുനേരെ കല്ലെറിഞ്ഞുവെന്നും ലോറൻസ് പറയുന്നു. ബിനീഷുമായുള്ള ചില പണം ഇടപാടുകളിൽ തർക്കമുണ്ടായിരുന്നു. അന്വേഷണ ഏഝൻസികള്‍ക്ക് വിവരം നൽകുന്നുവെന്നാരോപിച്ചാണ് ഇപ്പോഴത്തെ ആക്രണമണമെന്നാണ് ലോറൻസ് പറയുന്നത്. ബിനീഷ് അറസ്റ്റലായ ശേഷം മൊബൈലിൽ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പറയുന്നു.
ബിനീഷുമായുള്ള തർക്കത്തിന് ശേഷം ബിനസിനസ്സ് സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടേണ്ടിവന്നതായി ലോറൻസ് പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമുൾപ്പെടെ ബിനീഷിനെതിരെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam