ബൈക്ക് മോഷണം: ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

Published : Nov 16, 2020, 12:11 AM IST
ബൈക്ക് മോഷണം: ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

Synopsis

വെള്ളിയാഴ്ച രാത്രി തങ്കളം- തൃക്കാരിയൂർ റോഡിലെ ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. 

കോതമഗംലം: ബൈക്ക് മോഷണ കേസിൽ ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. വെള്ളൂർക്കുന്നം കോറമല പുത്തൻ പുര വീട്ടിൽ അർജുൻ സുരേഷ്, കർണാകട ചിക്ക്മംഗളൂർ, മാഹിനഹള്ള സ്വദേശി പ്രദീപ് ദാസ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി തങ്കളം- തൃക്കാരിയൂർ റോഡിലെ ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങുകയായിരുന്ന പ്രതികളെ ഇന്നലെ രാത്രി കോതമംഗലം പിഒ ജംഗ്ഷനിൽ വച്ചാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാരാക്കി റിമാൻഡ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട, റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
വാടാനപ്പള്ളി കടപ്പുറത്തെ ​ഗുണ്ടാനേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർന്നു, ജനനേന്ദ്രിയത്തിലും ​ഗുരുതരപരിക്ക്; മൂന്ന് പ്രതികൾ പിടിയിൽ