വിസയും പാസ്‍പോര്‍ട്ടുമില്ലാതെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മെക്സിക്കന്‍ പൗരന്‍ അറസ്റ്റില്‍

By Web TeamFirst Published Dec 30, 2019, 9:35 PM IST
Highlights

വിസയും പാസ്‍പോര്‍ട്ടും ഇല്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് മാര്‍ക്വീസിനെ അറസ്റ്റ് ചെയ്തതെന്ന് നോനൗലി ഇന്‍സ്പെക്ടര്‍ വിജയ് സിംഗ്
പറഞ്ഞു

മഹാരാജ്ഗഞ്ച്: വിസയും പാസ്‍പോര്‍ട്ടുമില്ലാതെ മെക്സിക്കന്‍ പൗരന്‍ അറസ്റ്റില്‍. ഏബന്‍ എസര്‍ പ്രിസൈഡോ മാര്‍ക്വീസ് (36) ആണ് ഉത്തര്‍പ്രദേശിലെ സോനൗലി വച്ച് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ദിനവും നടത്തുന്ന പരിശോധനയില്‍ അറസ്റ്റിലായത്.

വിസയും പാസ്പോര്‍ട്ടും ഇല്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് മാര്‍ക്വീസിനെ അറസ്റ്റ് ചെയ്തതെന്ന് നോനൗലി ഇന്‍സ്പെക്ടര്‍ വിജയ് സിംഗ് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്തോ-നോപ്പാള്‍ ബോര്‍ഡറിലുള്ള പ്രദേശമാണ് സോനൗലി. 

പൗരത്വ ഭേദഗതി നിയമം: ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ കണ്ടു, തമിഴ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

ക്രിസ്മസ് കുടിയില്‍ നെടുമ്പാശ്ശേരി മുന്നിലെത്തിയെങ്കില്‍ ബിയറടിയിലും 'തലസ്ഥാന'മായി അനന്തപുരി

എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന പ്രസ്താവന; മോഹന്‍ ഭാഗവതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

click me!