നിർത്തിയിട്ട ബസിൽ നഗ്നതാപ്രദർശനം, യുവതി വീഡിയോ എടുക്കുന്നത് അറിഞ്ഞും കൂസലില്ല, ആളുകൂടിയതോടെ പ്രതി മുങ്ങി

Published : May 30, 2023, 01:19 AM IST
നിർത്തിയിട്ട ബസിൽ നഗ്നതാപ്രദർശനം, യുവതി വീഡിയോ എടുക്കുന്നത് അറിഞ്ഞും കൂസലില്ല, ആളുകൂടിയതോടെ പ്രതി മുങ്ങി

Synopsis

യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന മദ്ധ്യവയസ്കൻ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗ്നതാ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു.

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിയ്ക്ക് നേരെ മധ്യവയസ്കന്‍റെ നഗ്നത പ്രദർശനം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുപുഴ ബസ്റ്റാന്‍റിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ബസ്സിലെ ദുരനുഭവം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലാണ് യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസ്സിലുണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന മദ്ധ്യവയസ്കൻ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗ്നതാ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു.

ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യ ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തുകയും പ്രതിയെ അന്വേഷിക്കുകയും ചെയ്തു എന്നാൽ കണ്ടെത്താനായില്ല. തുടർന്നാണ് ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ പോലീസ് പരാതി നൽകാൻ യുവതി തയ്യാറായിട്ടില്ല. സ്വമേധയാ നടപടി തുടങ്ങിയെന്ന് പയ്യന്നൂർ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ പറഞ്ഞു. ചെറുപുഴ സ്വദേശിനിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read More :  മലപ്പുറത്ത് 65 കാരനെ ഹണിട്രാപ്പിൽ കുടുക്കി; വീട്ടിലേക്ക് വിളിച്ച് വരുത്തി തട്ടിയത് 2 ലക്ഷം, യുവതി പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ