രാത്രിയില്‍ വീട്ടില്‍ വന്നുപോയതാര്? തലയ്ക്ക് പിന്നില്‍ ക്ഷതം, അജിയുടെ മരണം കൊലപാതകമോ? അന്വേഷണം

Published : Feb 12, 2024, 06:51 PM IST
രാത്രിയില്‍ വീട്ടില്‍ വന്നുപോയതാര്? തലയ്ക്ക് പിന്നില്‍ ക്ഷതം, അജിയുടെ മരണം കൊലപാതകമോ? അന്വേഷണം

Synopsis

അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കൊച്ചാണ്ടി സ്വദേശി അജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മരിച്ച അജിയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ട്. അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. കൊച്ചാണ്ടി സ്വദേശി അജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സുള്ള അജി ഒറ്റയ്ക്കാണ് താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. തലയ്ക്ക് പിന്നിൽ ക്ഷതമേറ്റിട്ടുണ്ട്. കൊലപാതകം എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം.

കഴിഞ്ഞ ദിവസം രാത്രിയിൽ  വീട്ടിൽ വന്നുപോയ അടുത്ത ബന്ധുവുമായി തർക്കമുണ്ടാകുകയും, അതിൽ പരിക്കേൽക്കുകയും ചെയ്തെന്ന സംശയമാണുള്ളത്. ബന്ധുവിനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം സംബന്ധിച്ച സ്ഥിരീകരണം വരുമെന്ന് മൂഴിയാർ പൊലീസ് അറിയിച്ചു. ഈറ്റവെട്ടും കൂലിപ്പണിയുമാണ് അജിയുടെ തൊഴിൽ. ഭാര്യയും മക്കളും അടൂരിലാണ് താമസം.

ഉഗ്രസ്ഫോടനത്തിന് കാരണമായത് എന്ത്? നിയമങ്ങൾ കാറ്റിൽപ്പറത്തി ഇരുവിഭാഗങ്ങളുടെ മത്സര വെടിക്കെട്ട്, അടിമുടി ദുരൂഹത


 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്