വിധവയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി

Published : Jan 11, 2021, 07:07 PM ISTUpdated : Jan 11, 2021, 07:15 PM IST
വിധവയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി

Synopsis

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളോടൊപ്പം വീടിന് സമീപം ചെറിയ കടനടത്തിയായിരുന്നു യുവതി ജീവിച്ചിരുന്നത്.

ഭോപ്പാല്‍: മധ്യവയസ്കയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്ത് നാലംഗ സംഘം. മധ്യപ്രദേശിലെ സീദി ജില്ലയിലാണ് സംഭവം. മധ്യവയസ്കയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് അടിച്ച് കയറ്റുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

രാത്രി വൈകി സ്ത്രീയുടെ വീടിന് സമീപമെത്തിയ നാലംഗ സംഘം യുവതിയോട് വെള്ളം ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചതോടെ ഇവര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷമാണ് സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് അടിച്ച് കയറ്റിയതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

ഭോപ്പാലില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് അതിക്രമം നടന്ന സ്ഥലം. സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. സ്വകാര്യ ഭാഗങ്ങള്‍ക്ക് പുറമേ ശരീരത്തില്‍ പലയിടത്തും യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെയാണ് സ്വകാര്യഭാഗത്തില്‍ അടിച്ച കയറ്റിയ ഇരുമ്പ് ദണ്ഡ് നീക്കിയതെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കി. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. സംഭവത്തിന് പിന്നിലുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പ്രതികരിക്കുന്നത്.

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളോടൊപ്പം വീടിന് സമീപം ചെറിയ കടനടത്തിയായിരുന്നു യുവതി ജീവിച്ചിരുന്നത്. രേവയിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജിലാണ് യുവതി നിലവിലുള്ളത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇക്കാര്യ പൊലീസ് സ്ഥരീകരിച്ചിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം
മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ