കൊല്ലം കടയ്ക്കലിൽ മധ്യവയസ്ക റബ്ബ‍ര്‍ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ, അന്വേഷണം

Published : Feb 02, 2023, 02:23 AM ISTUpdated : Feb 02, 2023, 08:48 AM IST
കൊല്ലം കടയ്ക്കലിൽ മധ്യവയസ്ക  റബ്ബ‍ര്‍ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ, അന്വേഷണം

Synopsis

കടയ്ക്കലിൽ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കടയ്ക്കലിൽ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. വീട്ടിലേക്കുള്ള വഴിയിലെ റബ്ബർ മരത്തിലാണ് 51 കാരി തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാൻ ഷീലയുൾപ്പടെയുള്ള ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. അവിടെ വച്ച് ബന്ധു ഷീലയെ മര്‍ദ്ദിച്ചിരുന്നതായി കുടുബം പറയുന്നു. ഇതിൽ വീട്ടമ്മ മനോവിഷമത്തിലായിരുന്നു. ബന്ധുക്കളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ഷീലയുടെ അമ്മ ആരോപിക്കുന്നു.

മകളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നും ഷീലയുടെ കുടുംബം നിലപാടെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയെത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കുടുംബം വഴങ്ങിയത്. ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കടയ്ക്കൽ പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു അറിയിച്ചു.

Read more:  രാവിലെ അഞ്ചരയോടെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മുഖം പൊത്തി മാല കവര്‍ന്ന കേസ്: പ്രതി പിടിയിൽ

അതേസമയം, വയനാട് പുൽപ്പള്ളിയിൽ കടബാധ്യതയെ തുടർന്ന് വയോധികൻ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.   കർണാടക അതിർത്തി ഗ്രാമമായ ബൈരകുപ്പയിൽ വെച്ചാണ് ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന കൃഷ്ണൻകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം.

സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽ നിന്നും കൃഷ്ണൻ കുട്ടി 2013ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ തിരിച്ചടവ് നൽകിയെങ്കിലും പിന്നീട് മുടങ്ങി. ജപ്തി നടപടികൾ തുടങ്ങുമെന്ന് കാണിച്ച് ബാങ്ക് പല തവണ നോട്ടീസ് അയച്ചു. തുടർന്ന് ജീവനക്കാർ വീട്ടിൽ വരികയും ഭീഷണിപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വീടിന് സമീപം കൃഷി തുടങ്ങാൻ വേണ്ടിയാണ് ബാങ്കിൽ നിന്ന് ലോൺ എടുത്തത്.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം