
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് പൊലീസിനെ ആക്രമിച്ച പതിനാറുകാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതോടെയാണ് അസഭ്യം പറഞ്ഞതും ആക്രമിച്ചതുമെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുംപടിയിലാണ് സംഭവം നടന്നത്. തൃക്കൊടിത്താനം ഗോശാല പറമ്പില്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതോടെയാണ് ഒപ്പമുണ്ടായിരുന്ന പതിനാറു വയസുള്ള പെണ്‍കുട്ടി പൊലീസിനെ അസഭ്യം പറഞ്ഞത്. നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അറസ്റ്റിലായ വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാറില്‍ അക്രമം നടത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി പൊലീസ് ജീപ്പിന്റെ ഡോര്‍ വലിച്ചടച്ചതോടെ കൈ കുടുങ്ങി സിവില്‍ പൊലീസ് ഓഫീസര്‍ സെല്‍വരാജിന് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസിനെ ആക്രമിച്ച കേസ് ചുമത്തപ്പെട്ട പെണ്‍കുട്ടിയെ കോഴിക്കോടുള്ള പുനരധിവാസ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
മൂന്നു ജില്ലകളിലെ എംവിഡിയെ കബളിപ്പിച്ച് മുങ്ങിയ ഇന്‍സ്റ്റാഗ്രാം താരം ഒടുവില്‍ പിടിയില്‍
തിരുവനന്തപുരം: ബൈക്ക് അഭ്യാസങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം താരമടക്കം രണ്ടുപേര്‍ തിരുവല്ല മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായി. രൂപ മാറ്റം വരുത്തിയ ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റുകള്‍ മാസ്‌ക് ഉപയോഗിച്ച് മറച്ച് ചീറിപ്പായുന്നതിനിടയിലാണ് സംഘത്തെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ അരുണ്‍, ആലപ്പുഴ സ്വദേശി വിനേഷ് എന്നിവരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിയിലായത്.
അരുണിന്റെ ബൈക്കിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും നമ്പര്‍ പ്ലേറ്റുകള്‍ കറുത്ത മാസ്‌ക് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. പിടികൂടിയ രണ്ട് ബൈക്കുകളും സൈലന്‍സറില്‍ അടക്കം രൂപമാറ്റം വരുത്തിയിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകളില്‍ നിന്നും പലവട്ടം രക്ഷപ്പെട്ട അരുണിനെ ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് പിടികൂടിയത്. ഇരുവാഹനങ്ങള്‍ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് 26,000 രൂപ പിഴ ചുമത്തി. അരുണിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടി ആരംഭിച്ചെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
പത്തുകിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ