പത്തുകിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് പൊലീസിനെ കണ്ട് മുങ്ങാൻ ശ്രമിക്കുന്നതിനിടെ

Published : Aug 14, 2023, 10:59 PM IST
പത്തുകിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് പൊലീസിനെ കണ്ട് മുങ്ങാൻ ശ്രമിക്കുന്നതിനിടെ

Synopsis

കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനില്‍ വച്ചാണ് ഇരുവരും പിടിയിലാകുന്നത്.

ഇടുക്കി: മുരിക്കാശ്ശേരിക്ക് സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. പണിക്കന്‍കുടി സ്വദേശി ഇടത്തട്ടേല്‍ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാര്‍ സ്വദേശി മുല്ലപ്പള്ളിതടത്തില്‍ രാജേഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെ മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനില്‍ വച്ചാണ് ഇരുവരും പിടിയിലായത്. മുരിക്കാശ്ശേരി എസ്എച്ച് റോയ് എന്‍എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോളേജ് ജംഗ്ഷനില്‍ തോപ്രാംകുടി ഭാഗത്തേക്ക് കഞ്ചാവുമായി പോകുന്നതിനു വേണ്ടിയാണ് പ്രതികള്‍ പ്രദേശത്ത് നിന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

ഇടുക്കിയില്‍ ഒരു കിലോ കഞ്ചാവുമായി പിടിയിലായ ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വേഡും പരിശോധനകള്‍ നടത്തുന്നുണ്ടായിരുന്നു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വലിയ രീതിയിലുള്ള പരിശോധനകളാണ് പൊലീസും എക്‌സൈസും ജില്ലയില്‍ നടത്തുന്നത്. എസ്‌ഐമാരായ കെഡി മണിയന്‍, ജിജി സി.ടി, ഷൗക്കത്തലി, ജോഷി കെ മാത്യു, എഎസ്‌ഐ സിബി കെഎല്‍, എസ്‌സിപിഒമാരായ അഷറഫ് പിവി, ശ്രീജിത്ത്, അനീഷ് കെആര്‍, സുനില്‍ ടിഎല്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 


ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

നെടുങ്കണ്ടം: വണ്ടന്‍മേട് വാഴവീടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴവീടിനു സമീപം 16 ഏക്കര്‍ ഭാഗത്ത് ശിവാജി എസ്റ്റേറ്റില്‍ ഏല തോട്ടത്തിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ജീര്‍ണിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ അഞ്ചിന് ശേഷം എസ്റ്റേറ്റിലെ ജോലികള്‍ താല്‍കാലികമായി നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ജോലി തുടരാന്‍ സ്ഥലമുടമ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വണ്ടന്‍മേട്, കുമളി പൊലീസ് ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് സംഘമുള്‍പ്പെടെ സ്ഥലത്തെത്തി സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
 

 സിപിഎമ്മിൽ വീണ്ടും നിർബന്ധിത അവധി: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ നേതാവിനെതിരെ നടപടി 
 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം