കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ പന്ത്രണ്ടുകാരി പ്രസവിച്ചു; അയല്‍വാസി പിടിയില്‍

Published : Jan 11, 2021, 10:50 PM IST
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ പന്ത്രണ്ടുകാരി പ്രസവിച്ചു; അയല്‍വാസി പിടിയില്‍

Synopsis

ഉദം സിംഗ് നഗര്‍ സ്വദേശിയായ പന്ത്രണ്ടുകാരി ഏഴുമാസം ഗര്‍ഭിണിയാണെന്ന് ശനിയാഴ്ചയാണ് കണ്ടെത്തുന്നത്. അയവാസിയാണ് തന്നോട് അതിക്രമം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി

രുദ്രാപുര്‍: മാസങ്ങള്‍ നീണ്ട അയല്‍വാസിയുടെ പീഡനത്തിന് പിന്നാലെ പന്ത്രണ്ടുകാരി ഗര്‍ഭിണിയായി. കടുത്ത വയറുവേദനയേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു.മാസം തികയാതെ  പന്ത്രണ്ടുകാരി പ്രസവിച്ച പെണ്‍കുഞ്ഞ് മരിച്ചു. പന്ത്രണ്ടുകാരി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ശനിയാഴ്ചയാണ് ഉത്തരാഖണ്ഡിലെ രുദ്രാപൂറില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്.

ഉദം സിംഗ് നഗര്‍ സ്വദേശിയായ പന്ത്രണ്ടുകാരി ഏഴുമാസം ഗര്‍ഭിണിയാണെന്ന് ശനിയാഴ്ചയാണ് കണ്ടെത്തുന്നത്. അയവാസിയാണ് തന്നോട് അതിക്രമം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ ഇരുപത്തിരണ്ടുകാരന്‍ ദീവാന്‍ മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കുമെന്ന് താക്കൂര്‍ നഗര്‍ പൊലീസ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ടെസ്റ്റിന് ശേഷം യുവാവിനെതിരെയുള്ള കുറ്റങ്ങള്‍ ചുമത്തുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ദീവാന്‍ മണ്ഡലാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വിശദമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ കെ ജി മാത്പാല്‍ പറയുന്നു. ചോക്ലേറ്റ് നല്‍കിയായിരുന്നു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവരം പുറത്തുപറയരുതെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. പീഡനത്തിനും പോക്സോ വകുപ്പ് അനുസരിച്ചുമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം