പോണ്‍ ചിത്രങ്ങള്‍ക്ക് അടിമ; 11കാരനും എട്ടുവയസ്സുകാരനും ആറുവയസ്സുകാരിയെ കൊലപ്പെടുത്തി

Published : Oct 21, 2021, 08:04 PM ISTUpdated : Oct 21, 2021, 08:08 PM IST
പോണ്‍ ചിത്രങ്ങള്‍ക്ക് അടിമ; 11കാരനും എട്ടുവയസ്സുകാരനും ആറുവയസ്സുകാരിയെ കൊലപ്പെടുത്തി

Synopsis

പിടിയിലായ ഒരു കുട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെയാണ് കുട്ടി. കൊല്ലപ്പെട്ട കുട്ടിയുമായി ശാരീരക ബന്ധം വേണമെന്ന് ആവശ്യപ്പെട്ടു. ആറുവയസ്സുകാരി എതിര്‍ക്കുകയും മോശമായി പെരുമാറിയത് മാതാപിതാക്കളോട് പറയുമെന്ന് പറയുകയും ചെയ്തതോടെ കുട്ടിയെ കല്ലുകൊണ്ട് ആക്രമിച്ചു.  

ഗുവാഹത്തി: അസമില്‍ (Assam) മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. അശ്ലീല സിനിമകളുടെ (Porn movies)  അടിമകളായ 11 വയസ്സുകാരനും എട്ട് വയസ്സുകാരനും ബലാത്സംഗം (Rape) ചെറുത്ത ആറുവയസ്സുകാരിയെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി. അസമിലെ നാഗാവ് (Nagaon) ജില്ലയിലാണ് സംഭവം.  രണ്ട് കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 18നാണ് കുട്ടി കൊല്ലപ്പെട്ടത്. ശുചിമുറിയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

ആറുവയസ്സുകാരിയെ ആക്രമിച്ച കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടമികളായിരുന്നെന്ന് നാഗാവ് എസ്പി ആനന്ദ് മിശ്ര പറഞ്ഞു. ഇവര്‍ ആസൂത്രണം ചെയ്താണ് കൃത്യം നടത്തിയതെന്നും ഇക്കാര്യങ്ങളില്‍ സമൂഹം കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി ഇവരുടെ അയല്‍പക്കത്തായിരുന്നു താമസം. പിടിയിലായ കുട്ടികള്‍ ബന്ധുക്കളാണ്. പിടിയിലായ ഒരു കുട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെയാണ് കുട്ടി. കൊല്ലപ്പെട്ട കുട്ടിയുമായി ശാരീരക ബന്ധം വേണമെന്ന് ആവശ്യപ്പെട്ടു. ആറുവയസ്സുകാരി എതിര്‍ക്കുകയും മോശമായി പെരുമാറിയത് മാതാപിതാക്കളോട് പറയുമെന്ന് പറയുകയും ചെയ്തതോടെ കുട്ടിയെ കല്ലുകൊണ്ട് ആക്രമിച്ചു. പിന്നീട് 11 വയസ്സുകാരനെ കൂട്ടിക്കൊണ്ടുവന്ന് കല്ലുകൊണ്ട് കുട്ടിയെ വീണ്ടും ആക്രമിച്ചു.

എട്ടുവയസ്സുകാരന്റെ മാതാപിതാക്കള്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നെന്നും അവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. പിതാവിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നത് കുട്ടിയാണ്. ഈ ഫോണില്‍ നിന്നാണ് കുട്ടി പതിവായി അശ്ലീല ചിത്രങ്ങള്‍ കണ്ടിരുന്നത്. ഓണ്‍ലൈന്‍ ക്ലാസിനു വേണ്ടി ഫോണ്‍ അച്ഛനില്‍ നിന്ന് വാങ്ങിയ കുട്ടി നിരന്തരമായി അശ്ലീല ചിത്രം കാണുകയായിരുന്നു. മറ്റ് കുട്ടികള്‍ക്കും കാണിച്ചുകൊടുത്തിരുന്നു.  ജുവനൈല്‍ കോടതിയില്‍ കുട്ടികളെ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബസിനുള്ളിൽ വച്ച് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്, അവസാന സ്റ്റോപ്പിന് മുൻപ് കത്തിയമർന്ന് ബസ്, 6 പേർ കൊല്ലപ്പെട്ടു
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ