
കൊല്ലം: കൊല്ലം കടയ്ക്കലിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കിലോമീറ്ററുകൾ മാറി ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിങ്ങേലി ശ്രീമന്ദിരത്തിൽ ഇന്ദിരാമ്മയെയാണ് പാലമരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇന്ദിരാമ്മ വീടുവീട്ടിറങ്ങിയത്. ഏറെ നേരമായിട്ടും മടങ്ങിയെത്താത്തിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് കടയ്ക്കൽ പൊലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിലാണ് ചടയമംഗലത്തിന് സമീപം മുരുക്കുമണ്ണിൽ എംസി റോഡിനോട് ചേർന്നുള്ള റബ്ബർതോട്ടത്തിൽ അറുപത്തൊന്നുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്പുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തു മറ്റൊരു മരത്തിലും തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ട്. ചടയമംഗലം, കടക്കൽ സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചശേഷം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam