സെൻട്രൽ ജയിലിലെ എൻഐഎ കേസ് തടവുകാരനിൽ നിന്നും ഫോൺ പിടികൂടി 

Published : Nov 07, 2022, 09:36 PM ISTUpdated : Nov 07, 2022, 09:44 PM IST
സെൻട്രൽ ജയിലിലെ എൻഐഎ കേസ് തടവുകാരനിൽ നിന്നും ഫോൺ പിടികൂടി 

Synopsis

കനകമല ഐഎസ് ഗൂഢാലോചന കേസിൽ 14 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മൻഷീദ് മുഹമ്മദ്. 

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസ് തടവുകാരനിൽ നിന്നും ഫോൺ പിടിച്ചു. കനകമല കേസിൽ ശിക്ഷ അനുഭവിക്കുന്ന മൻഷീദ് മുഹമ്മദിൽ നിന്നാണ് ഫോൺ പിടികൂടിയത്. പഴയ നോക്കിയ ഫോണാണ് പിടികൂടിയത്. ഫോണിനുള്ളിൽ സിം കാർഡുണ്ടായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറും. കനകമല ഐഎസ് ഗൂഢാലോചന കേസിൽ 14 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മൻഷീദ് മുഹമ്മദ്.

 ഡോക്ടറെ കാണാൻ ഊഴം കാത്തുനിൽക്കെ പത്രം വായിക്കുകയായിരുന്ന വ്യാപാരി കുഴഞ്ഞുവീണു മരിച്ചു-വീഡിയോ

 മലപ്പുറത്ത് മൂന്നിടത്ത് എൻ ഐ എ റെയ്ഡ്

മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ അസ്ലമിന്‍റെ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എൻ ഐ എ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ