
പൂനെ: മഹാരാഷ്ട്രയിൽ വായ്പ വാങ്ങിയ പണം തിരികെ നല്‍കാൻ വൈകിയതിൽ ഭർത്താവിന്‍റെ മുന്നിലിട്ട് ഭാര്യയെ കത്തിമുനയിൽ ബലതാത്സഗം ചെയ്തു. സംഭവത്തിൽ പണമിടപാടുകാരനായ 47 കാരൻ ഇംത്യാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എന്നാൽ പ്രതിയുടെ ഭീഷണികാരണം യുവതിയും ഭർത്താവും പരാതി നല്‍കിയിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ആഴ്ച യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
യുവതിയുടെ ഭർത്താവ് ഇംത്യാസ് ഷെയ്ക്കിൽ നിന്നും 44000 രൂപ വായ്പ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും വാങ്ങിയ പണം മടക്കി നൽകാൻ യുവാവിനായില്ല. ഇതോടെ ഭാര്യയും ഭർത്താവിനെയും തന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ പ്രതി കത്തി മുനയിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭർത്താവിന്‍റെ മുന്നിലിട്ടായിരുന്നു കൊടും ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇംത്യാസ് മൊബൈലിൽ പകർത്തി വിവരം പുറത്തറിഞ്ഞാൽ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി.
ഇതോടെ യുവതിയും ഭർത്താവും നാണക്കേട് ഭയന്ന് പൊലീസിൽ പരാതി നല്‍കിയില്ല. ഒടുവിൽ ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് ഇംത്യാസ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമണത്തിനും ഐടി ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Read More : ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു, കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞു: ഭാര്യ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam