
കണ്ണൂർ: പയ്യന്നൂരിൽ എടാട്ട് നാടക പരിശീലനത്തിനെത്തിയ വിദ്യാർത്ഥികളെ കൈയേറ്റം ചെയ്ത സംഘത്തിലെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ചയാണ് എടാട്ട് കണ്ടൽ പ്രോജക്ട് ഓഫീസിലെത്തിയ പയ്യന്നൂർ കോളേജിലെ പെൺകുട്ടികളടക്കമുള്ളവർക്ക് നേരെ കൈയേറ്റമുണ്ടായത്. സദാചാര ആക്രമണമാണ് നടന്നതെന്ന് വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കണ്ടൽ പഠന ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള നാടക പരിശീലനത്തിന് എത്തിയതായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതിനിടയിലാണ് നാട്ടുകാരിൽ ചിലരെത്തിയത്. ചോദ്യം ചെയ്യലും വാക്കേറ്റവും മർദനവുമുണ്ടായി.
ഗ്രാമീണ പ്രദേശത്ത് വിദ്യാർത്ഥികളെ ഞായറാഴ്ച്ച കണ്ടതാണ് പ്രകോപനമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. വിദ്യാർത്ഥികളെ മർദിച്ച സംഘത്തിലെ 5 പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam