പീഡനക്കേസിൽ അന്വേഷണത്തിന് കൈക്കൂലി വാങ്ങിയ നോർത്ത് പൊലീസിനെതിരെ കൂടുതൽ പരാതികൾ

By Web TeamFirst Published Oct 16, 2021, 12:22 PM IST
Highlights

കഴിഞ്ഞ ജൂലൈയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കൊച്ചി ചളിക്കവട്ടം സ്വദേശിനി പരാതി നൽകിയിരുന്നു. ഇതിൽ നോർത്ത് പൊലീസ് കേസെടുത്തില്ല. പകരം ഭർത്താവ് ഭാര്യപിതാവിനെ മർദ്ദിച്ചതിന് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തു.

കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസന്വേഷണത്തിന് വിമാന ടിക്കറ്റ് കൈക്കൂലി വാങ്ങിയ എറണാകുളം നോർത്ത് പൊലീസിനെതിരെ കൂടുതൽ പരാതികൾ. ഗാർഹിക പീഡന പരാതികൾ ഒതുക്കാൻ പൊലീസുകാർ കൈക്കൂലി വാങ്ങുന്നത് നിത്യസംഭവമെന്നാണ് ആരോപണം. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കൊച്ചിയിൽ യുപിക്കാരായ കുടുംബത്തിലെ പെൺകുട്ടികളെ കണാതായതിൽ പരാതി നൽകിയതിന് പിന്നാലെ നോർത്ത് പൊലീസ് സമ്മ‍ർദ്ദത്തിലാക്കി അവഹേളിച്ചെന്ന് കുട്ടികളുടെ അമ്മ പരാതിപ്പെട്ടിരുന്നു. പരാതി നൽകുന്ന സ്ത്രീകളെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സമീപനം നിരന്തരമായി നോർത്ത് പൊലീസ് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. 

കഴിഞ്ഞ ജൂലൈയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കൊച്ചി ചളിക്കവട്ടം സ്വദേശിനി പരാതി നൽകിയിരുന്നു. ഇതിൽ നോർത്ത് പൊലീസ് കേസെടുത്തില്ല. പകരം ഭർത്താവ് ഭാര്യപിതാവിനെ മർദ്ദിച്ചതിന് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തു. ഒടുക്കം പെൺകുട്ടി കമ്മീഷണ‍ർക്കും വനിത കമ്മീഷനും പരാതി നൽകിയതിന് പിന്നാലെയാണ് ഭർത്താവ് ജിപ്സനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.

ഇരകളെ അവഹേളിച്ച് കുറ്റക്കാരെ സംjക്ഷിക്കാൻ സ്റ്റേഷനിലെ ചില പൊലീസുകാർ കൈക്കൂലി വാങ്ങി കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ നടപടി ആവശ്യപ്പട്ട് എംഎൽപിഐ പ്രവർത്തകർ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

click me!