
കൊച്ചി : എറണാകുളം ആലുവയ്ക്കടുത്ത് പുറയാറിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകൻ ഒന്നര വയസുകാരൻ ആദവ് കൃഷ്ണയുമാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺ കുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടം: പൊലീസ് കള്ളക്കളിയെന്ന് സംശയം, ആദ്യ എഫ്ഐആറിൽ പേരില്ല