
എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് (leaving children home alone) ബാറില്‍ പോയ അമ്മയെ (Mother) അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിലാണ് (Oklahoma) സംഭവം. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ ഏല്‍പ്പിച്ചാണ് ഇവര്‍ ബാറില്‍ മദ്യപിക്കാനായി പോയത്. ഇരുപത്തിയേഴ് വയസ് പ്രായമുള്ള പെറിയ എന്ന യുവതിയാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനുള്ള അപ്രതീക്ഷിത സംഘം യുവതിയുടെ വീട്ടിലെത്തിയതോടെയാണ് അമ്മ വീട്ടില്‍ ഇല്ലെന്ന വിവരം മനസിലാവുന്നത്.
സൌത്ത് വെസ്റ്റിലും ബ്ലാക്ക് വെല്‍ഡറിലും നടന്ന പരിശോധനയുടെ ഭാഗമായാണ് സംഘം ഇവരുടെ വീട്ടിലുമെത്തിയത്. ഇളയ സഹോദരങ്ങള്‍ക്ക് ഭക്ഷണമായി പിസ നല്‍കുകയായിരുന്നു സംഘം വീട്ടിലെത്തുമ്പോള്‍ മൂത്ത കുഞ്ഞ്. കുഞ്ഞുങ്ങള്‍ക്ക് എന്തുകൊണ്ടാണ് പിസ നല്‍കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു എട്ട് വയസുള്ള കുഞ്ഞിന്‍റെ മറുപടി. ഇതേ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വാഹനം ഓടിച്ച് പെറിയ അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തുന്നതും.
വീടിന്റെ പരിസരത്തുള്ള ബാറില്‍ പുതിയതായി പ്രഖ്യാപിച്ച ഓഫര്‍ നോക്കാന്‍ പോയതായിരുന്നുവെന്നാണ് പെറിയ അന്വേഷണ സംഘത്തിന് നല്‍കിയ മറുപടി. കുട്ടികളോടുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ പെറിയ ഇത് സ്ഥിരം ചെയ്യാറുള്ള കാര്യമാണ്. തണുപ്പുകാലമായിട്ടു വീട്ടില്‍ ഹീറ്റര്‍ ഇല്ലായിരുന്നുവെന്നും പൊലീസ് പരിശോധനയില്‍ വ്യക്തമായി. ഇതോടെയാണ് ഇരുപത്തിയേഴുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജയില്‍ താമസം പൂര്‍ത്തിയാവുന്നത് വരെ യുവതിയുടെ ബന്ധുവിന്‍റെ സംരക്ഷണത്തിലാണ് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്.
രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു
രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മിരിച്ചു. 24-കാരിയായ ജയന്തിയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യയാണ് മരിച്ച ജയന്തി.
തുടര്‍ച്ചയായി അസുഖം, നിര്‍ത്താതെ കരച്ചില്‍; 27 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഭിത്തിയില്‍ ഇടിച്ച് കൊന്നു
പത്തനംതിട്ട റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ. പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസിയാണ്(21) തന്‍റെ 27 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് സുഖമില്ലെന്ന് പറഞ്ഞ് ബ്ലസിയും ഭര്‍ത്താവും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തില്‍ കൊണ്ടു വന്നപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടിത്തില്‍ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസിലറിയിച്ചു. പൊലീസെത്തി അമ്മയെ ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ബ്ലസി സമ്മതിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam