
ചെന്നൈ: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ മകളെ തീകൊളുത്തി കൊന്നു, ചെന്നൈ നാഗപട്ടണത്താണ് സംഭവം. വാഴ്മംഗലം സ്വദേശിനി പതിനേഴ് വയസ്സള്ള ജനനിയെയാണ് അമ്മ ഉമാ മഹേശ്വരി തീ വച്ച് കൊലപ്പെടുത്തിയത്. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഗ്രാമത്തിലെ ഇരുപത്തിനാല് വയസ്സുള്ള ദളിത് യുവാവുമായി പെൺകട്ടി പ്രണയത്തിലായതിനെ തുടർന്നാണ് സംഭവം. 2016 മുതൽ പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു. ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ പഠനം നിർത്തി വച്ചിരുന്നു. അമ്മയുടെ അനുമതിയോടെ വിവാഹം ചെയ്യാനാണ് തങ്ങൾ തീരുമാനിച്ചിരുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു. എന്നാൽ ഈ ബന്ധം അവസാനിപ്പിക്കാൻ അമ്മ പെൺകുട്ടിയെ നിരന്തരമായി നിർബന്ധിച്ചു കൊണ്ടിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്നതെന്നും തന്റെ ജാതിയാണ് പ്രശ്നമെന്നും യുവാവ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam