പരിശീലനത്തിന്‍റെ മറവില്‍ ലൈംഗികചൂഷണം, പരസ്പരം ചെയ്യാനും പ്രേരിപ്പിച്ചു; ആണ്‍കുട്ടികളുടെ പരാതി അധ്യാപകനെ കുടുക്കി

Published : Nov 22, 2019, 10:11 PM IST
പരിശീലനത്തിന്‍റെ മറവില്‍ ലൈംഗികചൂഷണം, പരസ്പരം ചെയ്യാനും പ്രേരിപ്പിച്ചു; ആണ്‍കുട്ടികളുടെ പരാതി അധ്യാപകനെ കുടുക്കി

Synopsis

തിരുവനന്തപുരം  കരകുളം വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകൻ ബോബി സി ജോസഫിനെതിരെ പത്തിലധികം വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കായിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അധ്യാപകനാണ് ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായത്. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ബോബി സി ജോസഫ് ആണ്‍കുട്ടികളെ നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നാണ് വ്യക്തമാകുന്നത്. പരിശീലനത്തിന്‍റെ മറവിലായിരുന്നു പലപ്പോഴും ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

തിരുവനന്തപുരം  കരകുളം വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകൻ ബോബി സി ജോസഫിനെതിരെ പത്തിലധികം വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടികളുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്താണ് പൊലീസ് ബോബിയെ അറസ്റ്റ് ചെയ്തത്. കരകുളം സ്വദേശിയായ ബോബി ഒളിവിലായിരുന്നു.


സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടികള്‍ അധ്യാപകന്‍റെ പീഡനത്തെക്കുറിച്ച് തുറന്നുപറച്ചില്‍ നടത്തിയത്. കുട്ടികളുടെ വെളിപ്പെടുത്തല്‍ കേട്ടതോടെ അധ്യാപകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇവര്‍ സംഭവം ചൈല്‍ഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. കുട്ടികളെ പരസ്പരം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിക്കാനും ബോബി ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ