പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Published : Aug 09, 2022, 11:50 PM ISTUpdated : Aug 09, 2022, 11:59 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Synopsis

റാന്നി തോട്ടമൻ സ്വദേശി അനന്തു അനിൽകുമാറാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. റാന്നി തോട്ടമൻ സ്വദേശി അനന്തു അനിൽകുമാറാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

പതിനാറ് വയസുള്ള പെൺകുട്ടിയെ പ്രതി കഴിഞ്ഞ ഒന്നര വ‍ർഷമായി പീഡിപ്പിച്ചതെന്നാണ് പരാതി. പത്തനംതിട്ടയിൽ വാടക വീട്ടിലാണ് പതിനാറ് കാരിയും അമ്മയും താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ച് പോയിരുന്നു. കുറച്ച് നാൾ മുമ്പാണ് പ്രതി ഇവർക്കൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ മാസം അഞ്ചാം തിയതി പ്രതി അനന്തു പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചു. ഇത് സംബന്ധിച്ച പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.  പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധുവിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിൽ വിട്ടും.

Also Read:  ഇൻസ്റ്റാഗ്രാം ലൈവിലൂടെ കൗമാരക്കാരിക്ക് കഞ്ചാവ് വലിക്കാൻ ഉപദേശം നൽകിയ വ്ളോഗ്ഗര്‍ അറസ്സിൽ

കൊല്ലത്ത് പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ പിടിയിൽ

കൊല്ലം കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ പിടിയിൽ. കിളിമാനൂർ ചെങ്കികുന്ന് സ്വദേശി സുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കടയ്ക്കൽ സ്വദേശിനിയായ പതിനാലുകാരിയെ ബന്ധു വീട്ടൽ വെച്ചാണ് സുജിത് പരിചയപ്പെടുന്നത്. പിന്നീട് ഫോണ്‍ വഴി പ്രണയമായി. വിവാഹ വാഗ്ദാനം നല്കി വിവിധയിടങ്ങളിൽ കൊണ്ടു പോയി പതിനാല് കാരിയെ ഇയാള്‍ പീഡിക്കുകയായിരുന്നു. പെണ്‍കുട്ടിയേയും കൊണ്ട് യുവാവ് കറങ്ങാൻ പോകുന്നത് അറിഞ്ഞ വീട്ടുകാര്‍ പതിനാലുകാരിയെ ചോദ്യം ചെയ്തു. തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തി.

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത കടക്കൽ പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കിളിമാനൂർ, ചണ്ണപ്പേട്ട എന്നീ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. പോക്സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും