പെണ്‍കുഞ്ഞ് ജനിച്ചത് ഇഷ്ടപ്പെട്ടില്ല; പിഞ്ചുകുഞ്ഞിനെ അടിച്ച്, കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തി

Published : Jun 03, 2019, 10:48 PM ISTUpdated : Jun 03, 2019, 10:49 PM IST
പെണ്‍കുഞ്ഞ് ജനിച്ചത് ഇഷ്ടപ്പെട്ടില്ല; പിഞ്ചുകുഞ്ഞിനെ അടിച്ച്, കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തി

Synopsis

മൂന്നാം തവണയും പെണ്‍കുട്ടി ജനിച്ചതിന്‍റെ നിരാശയെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. 

നാസിക്: ജനിച്ചത് പെണ്‍കുഞ്ഞായതിന്‍റെ ദേഷ്യത്തില്‍ പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. സംഭവത്തില്‍  26കാരിയായ അനൂജ കാലെ പൊലീസ് പിടിയിലായി. നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ് 31നാണ് സംഭവം നടന്നത്.

മൂന്നാം തവണയും പെണ്‍കുട്ടി ജനിച്ചതിന്‍റെ നിരാശയെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

എന്നാല്‍, സംശയം തോന്നിയ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെട്ടത്. മര്‍ദനത്തില്‍ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

125 പവൻ സ്വർണം, ആധുനിക റൈഫിളുകൾ അടക്കം 101 ആയുധങ്ങൾ, ബസ്തറിൽ കീഴടങ്ങിയത് 108 മാവോയിസ്റ്റുകൾ, റെക്കോർഡ്
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം,ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ