പാലക്കാട്ട് അമ്മ തീകൊളുത്തിയ നാലുവയസ്സുകാരി മരിച്ചു

Published : Dec 31, 2019, 06:11 PM IST
പാലക്കാട്ട് അമ്മ തീകൊളുത്തിയ നാലുവയസ്സുകാരി മരിച്ചു

Synopsis

പട്ടഞ്ചേരി പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പ ആണ് മകളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ വേദ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്

പാലക്കാട്: പാലക്കാട് പട്ടഞ്ചേരിയില്‍ അമ്മ തീകൊളുത്തിയ എല്‍കെജി വിദ്യാര്‍ത്ഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പട്ടഞ്ചേരി പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പ ആണ് മകളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ വേദ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആണ് പുശ്പ വേദയെ തീകൊളുത്തിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്നാണ് സൂചന. പുഷ്പയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശ്രീരാജ് പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനൽ, പാവപ്പെട്ട നിരവധി പെൺകുട്ടികളെ പ്രതികൾ കുടുക്കിയിട്ടുണ്ട്': വെളിപ്പെടുത്തലുമായി എസിപി
ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: പ്രതികൾക്ക് 20 വർഷം കഠിന തടവ്