
ഇന്‍ഡോര്‍: കരച്ചില്‍ നിര്‍ത്താത്ത രണ്ടരവയസുകാരനെ മാതാവ് ശ്വാസം മുട്ടിച്ചുകൊന്നു. മധ്യപ്രദേശിലെ മേല്‍ഖേഡ ഗ്രമത്തിലാണ് സംഭവം നടന്നത്. ഏപ്രില്‍ 13 നാണ് കുട്ടിയെ മാതാവ് സോനു കൊലപ്പെടുത്തിയത്. രാവിലെ ഏഴുമണിക്ക് എണീറ്റ കുട്ടി കരച്ചില്‍ നിര്‍ത്താതായതോടെ കൊലപ്പെടുത്തുകയായിരുന്നു. മഫ്ളര്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം കുട്ടിക്ക് അനക്കമില്ലെന്ന് ബന്ധുക്കളെ യുവതി അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു കുഴപ്പവും ഇല്ലാതിരുന്ന കുട്ടിയുടെ മരണത്തില്‍ പിതാവ് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരണപ്പെട്ടതെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam