മകനെ അറസ്റ്റുചെയ്യാൻ വന്ന പോലീസുകാരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് അമ്മ

By Web TeamFirst Published Nov 7, 2020, 4:27 PM IST
Highlights

 പ്രതിയായ മകനെ പിന്നീട് മലാഡ് പരിസരത്തുവെച്ച് അന്നേദിവസം തന്നെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

മുംബൈ : കൊലപാതക ശ്രമക്കേസിൽ സ്വന്തം മകനെ അറസ്റ്റു ചെയ്യാൻ വേണ്ടി വീട്ടിലെത്തിയ പൊലീസുകാരുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് മകനെ രക്ഷപെടാൻ സഹായിച്ച് അമ്മ. മുംബൈയിലെ മാൽവനിയിലെ അംബുജ് വാഡി എന്ന സ്ഥലത്താണ് സംഭവം. ദീപക് ചൗഹാൻ എന്ന യുവാവിനെയാണ് പൊലീസിന് ഒരു വധശ്രമക്കേസിൽ അറസ്റ്റു ചെയ്യാനുണ്ടായിരുന്നത്. 

എന്നാൽ, സ്വന്തം മകനെ അറസ്റ്റു ചെയ്തു കൊണ്ടുപോകാനാണ് പൊലീസ് ഓഫീസർമാർ വന്നിട്ടുള്ളത് എന്ന് മനസ്സിലായതോടെ അമ്മ മീരാ ചൗഹാൻ അടുക്കളയിൽ ചെന്ന് മുളകുപൊടി എടുത്തുകൊണ്ടു വന്ന് അവരുടെ മുഖത്ത് വിതറി, മകനോട് ഓടി രക്ഷപ്പെട്ടുകൊള്ളാൻ പറഞ്ഞു. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി ചൗഹാന്റെ അമ്മയെ, കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും, പൊലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു നീക്കി. പ്രതിയായ മകനെ പിന്നീട് മലാഡ് പരിസരത്തുവെച്ച് അന്നേദിവസം തന്നെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഐപിസിയുടെ  353, 332, 504, 506, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 

click me!