
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സംശയം. മദ്യപാനിയായ മകന്‍റെ മര്‍ദ്ദനമേറ്റാണ് മരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മകനെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം നടത്തുകയാണ്.
നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമന ടീച്ചറാണ് ബുധനാഴ്ച മരിച്ചത്. മകന്‍ വിപിൻദാസ് ,ശവപ്പെട്ടി വാങ്ങി വീട്ടിലേക്കു വരുന്നത് കണ്ട നാട്ടുകാർ, സംശയം തോന്നി പൊലീസിനെ വിളിച്ചു വരുത്തിയപ്പോഴാണ്, മരണവിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ ഓമനക്കു മർദ്ദനം ഏറ്റതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് , വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓമനയും ഇളയ മകൻ വിപിൻ ദാസും മാത്രമായിരുന്നു വീട്ടിൽ താമസം. കടുത്ത മദ്യപാനിയായ ഇയാൾ അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികൾക്ക് ആക്ഷേപമുണ്ട്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിപിന്‍ദാസിനെ ചോദ്യം ചെയ്യലും വിശദമായ അന്വേഷണവും നടക്കുന്നുണ്ടെന്നും പൂവ്വാര്‍ പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam