ആയിരക്കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വിറ്റ ടെലിവിഷന്‍ താരം പിടിയില്‍

Web Desk   | Asianet News
Published : Oct 26, 2020, 04:28 PM ISTUpdated : Oct 26, 2020, 04:43 PM IST
ആയിരക്കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വിറ്റ ടെലിവിഷന്‍ താരം പിടിയില്‍

Synopsis

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട്​ സിനിമ താരമാണെന്ന്​ പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട്​ വാട്​സ്​ആപ്​ നമ്പര്‍ വാങ്ങിയശേഷം നഗ്​നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു

മുംബൈ: കുട്ടികളെ വലയിലാക്കി അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി അവ വില്‍ക്കുന്ന ടെലിവിഷന്‍ താരത്തിനെതിരെ സി.ബി.​ഐ കേസെടുത്തു. കുട്ടികളുടെ നഗ്​നചിത്രങ്ങള്‍ അന്താരാഷ്​ട്ര തലത്തില്‍ വില്‍പ്പന നടത്തുന്നത്​ ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ക്കെതിരെ പോക്​സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​.

മുംബൈയില്‍ താമസമാക്കിയ ഇയാള്‍ യു.എസ്​, യൂറോപ്പ്​, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളു​മായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട്​ വലയില്‍ കുരുക്കുകയുമായിരുന്നു. ഇയാള്‍ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തില്‍ പരിചയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ്​ മിക്ക കുട്ടികളും.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട്​ സിനിമ താരമാണെന്ന്​ പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട്​ വാട്​സ്​ആപ്​ നമ്പര്‍ വാങ്ങിയശേഷം നഗ്​നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്​ന ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്യും.

ഇയാള്‍ താമസിച്ചിരുന്ന സ്​ഥലത്ത്​ സി.​ബി.ഐ നടത്തിയ റെയ്​ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്​ടോപ്പും പിടിച്ചെടുത്തു. ഇന്ത്യയില്‍നിന്നുള്ളവരും പുറത്തുള്ളവരും ഇയാളില്‍നിന്ന്​ ദൃശ്യങ്ങള്‍ വാങ്ങുന്നുണ്ട്​. ഹരിദ്വാര്‍ സ്വദേശിയായ ഉയാള്‍ ചില ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുതിരപ്പുഴയാറ്റിൽ രാവിലെ കണ്ട മൃതദേഹം ചിത്തിരപുരം സ്വദേശിയുടേത്; പൊലീസിനെ അറിയിച്ച് ബന്ധുക്കൾ‌, കാൽ വഴുതി വീണതെന്ന് പൊലീസ് നി​ഗമനം
ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ കേസിലെ മുഖ്യപ്രതിയെ ദില്ലിയിലെത്തി പിടികൂടി കേരള പൊലീസ്