45 കാരന്‍റെ പുതിയ ഭാര്യയെ രണ്ടാം ഭാര്യ കൊന്നു; അതും ആദ്യ ഭാര്യയുടെ മകളുടെയും കാമുകന്‍റെയും സഹായത്താല്‍

Published : Mar 08, 2019, 10:27 AM IST
45 കാരന്‍റെ പുതിയ ഭാര്യയെ രണ്ടാം ഭാര്യ കൊന്നു; അതും ആദ്യ ഭാര്യയുടെ മകളുടെയും കാമുകന്‍റെയും സഹായത്താല്‍

Synopsis

സുഷീല്‍ മിശ്രയ്ക്ക് മൂന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്. അടുത്തിടെ വിവാഹം ചെയ്ത മൂന്നാമത്തെ ഭാര്യയാണ് കൊലചെയ്യപ്പെട്ട യോഗിത ദേവ്ര. രണ്ടാം ഭാര്യ പാര്‍വതി മാനെയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

മുംബൈ: മുംബൈ നഗരത്തിലാണ് പൊലീസിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. 45 കാരനായ കോണ്‍ട്രാക്ടര്‍ വര്‍ക്കര്‍ സുഷീല്‍ മിശ്രയുടെ മൂന്നാമത്തെ ഭാര്യ യോഗിത ദേവ്രയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്നാം തിയതി നലസൊപാരയിലെ വിജനപ്രദേശത്ത് നിന്നും  ഇവരുടെ മൃതദേഹം ലഭിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

സുഷീല്‍ മിശ്രയ്ക്ക് മൂന്ന് ഭാര്യമാരാണ് ഉണ്ടായിരുന്നത്. അടുത്തിടെ വിവാഹം ചെയ്ത മൂന്നാമത്തെ ഭാര്യയാണ് കൊലചെയ്യപ്പെട്ട യോഗിത ദേവ്ര. രണ്ടാം ഭാര്യ പാര്‍വതി മാനെയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെയും കാമുകന്‍റെയും സഹായത്താലായിരുന്നു കൊലപാതകമെന്നും വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് സുഷീല്‍ മൂന്നാം വിവാഹം കഴിച്ചത്. വിവാഹശേഷം രണ്ടാം ഭാര്യ പാര്‍വതി മാനെയെ ഉപേക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം. മൂന്നാം ഭാര്യ യോഗിത ദേവ്രയ്ക്കൊപ്പം നലസപോരയിലേക്ക് താമസം മാറ്റികയും ചെയ്തു. രണ്ടാം ഭാര്യ പാര്‍വ്വതിക്കും അവര്‍ക്കൊപ്പമുണ്ടായിരുന്ന ആദ്യ ഭാര്യയിലെ രണ്ട് കുട്ടികള്‍ക്കും നല്‍കിവന്ന സാമ്പത്തിക പിന്തുണയും സുഷീല്‍ അവസാനിപ്പിച്ചുതോടെയാണ് കാര്യങ്ങള്‍ പുതിയ ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചത്. യോഗിത ദേവ്രയ്ക്ക് മുന്നില്‍ വച്ച് സുഷീല്‍ അപമാനിക്കാറുണ്ടായിരുന്നെന്നും ഇത് സഹിക്കാനാകുമായിരുന്നില്ലെന്നും പാര്‍വതി പൊലീസിനോട് പറഞ്ഞു.

യോഗിതയെ കൊല്ലാന്‍ തീരുമാനിച്ചതോടെ സൂഷീലിന്‍റെ ആദ്യ ഭാര്യയുടെ മക്കളുടെ സഹായം തേടുകയായിരുന്നു. അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച സുഷീല്‍ അഹമ്മദാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയെന്ന് അറിഞ്ഞതോടെ പാര്‍വതി, യോഗിതയുടെ വീട്ടിലെത്തി. സുരക്ഷ ജീവനക്കാരന് മദ്യം നല്‍ നല്‍കി ബോധം കെടുത്തിയ ശേഷം യോഗിതയെ കൊലപ്പെടുത്തുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ