19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത നാലുപേര്‍ പ്രതികള്‍

Web Desk   | Asianet News
Published : Jan 24, 2022, 12:06 AM IST
19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത നാലുപേര്‍ പ്രതികള്‍

Synopsis

യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാൾ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മട്ടി റോഡിലെ ചേരിയിലെ ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു.

മുംബൈ: മുംബൈയിലെ ഗോവണ്ടിയിൽ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത നാലുപേര്‍ ചേർന്നാണ് ക്രൂരകൃത്യം ചെയ്തത്. ഇതിൽ മൂന്ന് പേർ പിടിയിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായിയത്.ഒരു ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാൾ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മട്ടി റോഡിലെ ചേരിയിലെ ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പ്രതിയുടെ കൂട്ടുകാരായ മൂന്ന് പേരും പിന്നാലെയെത്തി ബലാത്സംഗം ചെയ്തു. സംഭവശേഷം നാട് വിടാനായിരുന്നു പ്രതികളുടെ നീക്കം. 

എല്ലാവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരായതിനാൽ പൊലീസിന് കൃത്യമായി വിവരങ്ങൾ വേഗം കിട്ടി. 10 സംഘങ്ങളായി തിരിഞ്ഞ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് പരിശോധന നടത്തി. ലോകമാന്യതിലക് ടെർമിനസിൽ നിന്നാണ് മൂന്ന് പേ‍ർ പിടിയിലായത്. ഇവർ ഉത്തർപ്രദേശിലേക്ക് കടക്കാനുള്ള ശ്രമം ആയിരുന്നു. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ