
മുംബൈ: മുംബൈയിലെ വിരാർ (വെസ്റ്റ്) പ്രദേശത്ത് 21 കാരിയായ സുഹൃത്തിന്റെ മുന്നിൽ 11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് 21കാരിയായ സുഹൃത്തിന്റെ നിർദേശ പ്രകാരം പ്രതികളിൽ മൂന്ന് പേർ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. സുഹൃത്തായ യുവതിയടക്കം പ്രതികളായ മൂന്നുപേരെ ആറ് മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ മൊബൈൽ നന്നാക്കാൻ വീടിന് സമീപത്തെ കടയിലേക്ക് പോയപ്പോഴാണ് സംഭവം. അവിടെ വെച്ച് 21-കാരിയായ സുഹൃത്തിനെ പെൺകുട്ടി കണ്ടുമുട്ടി. സുഹൃത്ത് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, യുവതി അവളുടെ മൂന്ന് പുരുഷ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ശേഷം സ്ഥലത്തെത്തിയ അവർ പെൺകുട്ടിയെ വരാനിരിക്കുന്ന ഗണേശോത്സവത്തിന് സ്ഥാപിച്ച പന്തലിന് പിന്നിലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കി.
പെൺകുട്ടിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തുകയും പുരുഷന്മാരിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും അവളെ കെട്ടിപ്പിടിക്കുകയും ചെയ്തു. യുവതിയും പെൺകുട്ടിയെ ഇതിന് നിർബന്ധിച്ചു. മൂന്നുപേരും മാറിമാറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് സുഹൃത്തായ യുവതി, നോക്കി നിൽക്കുകയായിരുന്നു എന്നും പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
Read more: ഒന്നിലധികം ലൈംഗിക പങ്കാളികൾ, പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്, കൂടിയ പട്ടികയിൽ കേരളവും
ബുധനാഴ്ച പുലർച്ചെ ഇരയെ വീടിന് സമീപം എത്തിച്ച അവർ പോയി. രാത്രി മുഴുവൻ പെൺകുട്ടിക്കു നേരെ നടന്ന പീഡനം യുവതി നോക്കി നിൽക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതി പീഡന ദൃശ്യം പകർത്തുകയും പരാതിപ്പെട്ടാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് റിപ്പോർട്ട് പറയുന്നു. അതേസമയം വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുള്ള മയക്കുമരുന്ന് കച്ചവടക്കാരനെന്ന് കരുതുന്ന മൂന്നാം പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Read more: ഒറിജിനലിനെ വെല്ലും മുക്കുപണ്ടം, ഉരച്ചാലും പിടികിട്ടാത്ത നിർമാണം: മൂന്ന് കോടിയുടെ തട്ടിപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam