
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞത് ക്രൂരമായ ഒരു കൊലപാതകത്തിന്റെ ദൃശ്യങ്ങൾ. മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം 30-കാരനായ യുവാവിനെ കല്ലുകൊണ്ട് തലയ്കടിച്ച് കൊലപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. എൻഡിടിവി റിപ്പോർട്ട് പ്രകാരം യുവാവിന്റെ തലയ്ക്ക് പലവട്ടം കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടെ ആണ് സംഭവം. നഗരത്തിലെ കെപി അഗ്രഹാര മേഖലയിൽ ഒരു സംഘം ആളുകൾ യുവാവിനെ വളയുന്നു. യുവാവുമായി ഇവർ വാക്കുതർക്കം ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, പിന്നാലെ കൂട്ടത്തിലെ ഒരു സ്ത്രീ കല്ലുകൊണ്ട് യുവാവിനെ ഇടിക്കുന്നു. താഴെ വീണ യുവാവിനെ മറ്റുള്ളവർ പിടിച്ചുവച്ച് ഓരോരുത്തരായി കല്ലുകൊണ്ട് തലയ്ക്കടിക്കുന്നു. 1.40 മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.
കൊല്ലപ്പെട്ട യുവാവിന്റെ നിലവിളി കേട്ട് അയൽവാസികൾ പുറത്തിറങ്ങി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമികളിൽ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബദാമി പ്രദേശവാസിയാണ് കൊല്ലപ്പെട്ടതെന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read more: തൃക്കരിപ്പൂർ പ്രിജേഷിന്‍റെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ, ഒരാള്‍ ഒളിവില്‍
അതേസമയം, ജാർഖണ്ഡിൽ ഇരുപത്തിനാലുകാരന്റെ അറുത്തെടുത്ത തലക്കൊപ്പം സെൽഫിയെടുത്ത് യുവാക്കൾ. മുർഹു മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഭൂമി തർക്കത്തിന്റെ പേരിൽ, ഇരുപത്തിനാലുകാരനായ യുവാവ്, ബന്ധുവായ ഇരുപതുകാരന്റെ തലയറുത്ത് കൊല്ലുകയായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളാണ് അറുത്തെടുത്ത തലക്കൊപ്പം സെൽഫിയെടുത്തത്. പ്രധാന പ്രതിയും ഭാര്യയും അടക്കം ആറ് പേർ അറസ്റ്റിലായി.
കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ആക്രമണം, പിന്നിൽ എസ്എഫ്ഐ വിദ്യാർഥികളുടെ സംഘമെന്ന് പരാതി
ഇരുപതുകാരനായ കനു മുണ്ടയെ യുവാക്കളുടെ സംഘം ഡിസംബർ ഒന്നിനാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ വനത്തിൽ നിന്ന് കനുവിന്റെ ശരീരം കണ്ടെത്തി. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കനുവിന്റെ തല കണ്ടെത്തിയത്. പ്രതികളുടെ മൊബൈൽ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അറുത്തെടുത്ത തലക്കൊപ്പമുള്ള ക്രൂര സെൽഫി വിവരങ്ങൾ പുറത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam