
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ 18 വർഷങ്ങൾക്കു മുന്പ് നടന്ന കൊലപാതക കേസിലെ പ്രതി പിടിയിൽ. ബീഹാർ സ്വദേശിയായ ദിലീപ് രജതിനെയാണ് അസമിൽ എത്തി പിടികൂടിയത്. ജോലി ചെയ്തിരുന്ന തടിമില്ലിലെ മാനേജറെയാണ് പ്രതി കൊലപ്പെടുത്തിയത്. പതിനെട്ടു വർഷങ്ങൾക്ക് മുൻപ്, മലപ്പുറം പെരിന്തൽമണ്ണയെ നടുക്കിയ ഒരു കൊലപാതകം. തെളിവുകളോ സൂചനകളോ ഇല്ലാതെ മണ്ണടിഞ്ഞു പോയേക്കുമെന്ന് കരുതപ്പെട്ട ഒരു കേസ്. പക്ഷേ 18 വർഷത്തിന് ശേഷം പ്രതി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ.
ബീഹാർ സ്വദേശികളായ പ്രതികൾ ബാലകൃഷ്ണൻ മാനേജർ ആയിരുന്നു തടി മില്ലിൽ വ്യാജ വിലാസത്തിൽ ജോലി ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ കേരള ഗ്രാമീൺ ബാങ്ക് കവർച്ച ചെയ്യുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശം. ഇത് ബാലകൃഷ്ണന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം നടക്കുന്നത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം അറക്കപ്പൊടിയിൽ ഒളിപ്പിച്ചിട്ടാണ് പ്രതികൾ അസമിലേക്ക് കടന്നത്.
ക്രൈംബ്രാഞ്ചിന് ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല. എഐയുടെ സഹായത്തോടെ പ്രതികളുടെ വിവരങ്ങൾ ലഭിക്കാൻ വേണ്ടി കേരള പോലീസ് വികസിപ്പിച്ചെടുത്ത പുത്തൻ വെബ്സൈറ്റാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണായ പങ്കുവഹിച്ചത്.മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി. എംപി മോഹന ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയായ ദിലീപ് രചത്തിന് അസമിൽ നിന്ന് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിക്കായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam