​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

Published : Jun 19, 2026, 07:25 AM IST
GAVI MURDER

Synopsis

കൊലപാതക ശേഷം രക്ഷപെടാൻ ശ്രമിച്ച വിനോദിനെ വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് പിടികൂടി ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. മരിച്ച അങ്കണവാടി ജീവനക്കാരി ബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റിന് ശേഷമുള്ള പോലീസ് വിലയിരുത്തൽ. എന്നാൽ പോസ്റ്റുമോട്ടത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. കൊലപാതക ശേഷം രക്ഷപെടാൻ ശ്രമിച്ച വിനോദിനെ വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് പിടികൂടി ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറിൽ കയറ്റി, കാട്ടാക്കടയിൽ മുത്തൂറ്റ് മൈക്രോഫിൻ മാനേജറെ തട്ടിക്കൊണ്ടുപോയി, പിന്നാലെ വിട്ടയച്ചു
മണൽ ഖനനത്തേച്ചൊല്ലിയുള്ള തർക്കം, ബിജെപി നേതാവടക്കം മൂന്ന് പേരെ കാറിലിട്ട് തീ കൊളുത്തിക്കൊന്നു