അഭയകേന്ദ്രത്തിന്‍റെ മറവില്‍ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തി കുഴിച്ചുമൂടി

By Web TeamFirst Published May 5, 2019, 11:47 AM IST
Highlights

എല്ലാവരെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം താക്കൂറും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. പീഡനത്തിന് ഇരയായ മറ്റ് പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 11 പെണ്‍കുട്ടികളുടെ പേരുകള്‍ ഉയര്‍ന്നു വന്നത്. 

മുസാഫര്‍പൂര്‍: ബിഹാറിലെ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.  അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനും കേസിലെ മുഖ്യപ്രതിയുമായ ബ്രിജേഷ് താക്കൂറും അനുയായികളും ചേര്‍ന്ന് 11ഓളം പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന് സിബിഐ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തി. ഇതിന് കരുത്തേകുന്ന തരത്തില്‍ അഭയകേന്ദ്രത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ എല്ലുകളുടെ കെട്ടുകള്‍ കണ്ടെത്തിയതായും സിബിഐ പറഞ്ഞു. 

എല്ലാവരെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം താക്കൂറും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. പീഡനത്തിന് ഇരയായ മറ്റ് പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 11 പെണ്‍കുട്ടികളുടെ പേരുകള്‍ ഉയര്‍ന്നു വന്നത്. എല്ലാവരെയും ലൈംഗീക പീഡനത്തിന് ഇവയാക്കിയ ശേഷം താക്കൂറും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. 

ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സിലിങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തു വന്നത്. ഏഴിനും 18നും ഇടയില്‍ പ്രായമുള്ള സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ പോലും അതിക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായി. 

മയക്കു മരുന്ന കലര്‍ത്തിയ ഭക്ഷണമാണ് ദിവസവും ലഭിച്ചിരുന്നത്. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂര്‍ണ്ണ നഗ്നരാക്കിയാണ് മിക്ക ദിവസങ്ങളിലും കിടത്തിയിരുന്നതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഊഴം അനുസരിച്ചായിരുന്നു പീഡനത്തിനായി ഓരോരുത്തരെ മുറിയിലേയ്ക്ക് പറഞ്ഞയയ്ക്കുന്നതെന്നും ഇവര്‍ കോടതിയ്ക്കു മുന്നില്‍ വെളിപ്പെടുത്തി.

click me!