തലസ്ഥാനത്ത് പീഡനത്തിനിരയായ പതിനാലുകാരി വീട്ടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം, ദുരൂഹത നീങ്ങുന്നില്ല

Published : Apr 28, 2023, 05:30 PM ISTUpdated : Apr 28, 2023, 07:13 PM IST
തലസ്ഥാനത്ത് പീഡനത്തിനിരയായ പതിനാലുകാരി വീട്ടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം, ദുരൂഹത നീങ്ങുന്നില്ല

Synopsis

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പീഡനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി പുറത്തുവന്നതോടെ ആശങ്കയിലാണ് അയൽവാസികളെല്ലാം.

തിരുവനന്തപുരം : തിരുവനന്തപുരത്ത് പീഡനത്തിനിരയായ പതിനാലുകാരി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പ്രചാരണമുണ്ടെങ്കിലും പക്ഷേ പൊലീസ് സ്ഥിരീകരണം നൽകുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടിയുടെ മരണം സംബന്ധിച്ച ദുരൂഹത മാറ്റണമെന്നാണ് സ്കൂൾ അധികൃതരുടെയും ആവശ്യം. പൊലീസുകാരനായ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് വിദ്യാർത്ഥിനി താമസിച്ചു വന്നത്. എട്ടാം ക്ലാസുകാരിയായി കുട്ടിയെ കുറിച്ച് അയൽവാസികൾക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. പെട്ടെന്ന് കുഴഞ്ഞുവീഴാനും മരണം സംഭവിക്കാനും മാത്രം എന്താണ് ഉണ്ടായതെന്ന് ആർക്കും അറിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പീഡനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി പുറത്തുവന്നതോടെ ആശങ്കയിലാണ് അയൽവാസികളെല്ലാം. മരണം സംബന്ധിച്ച ദുരൂഹതയും പീഡനവും ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. അധ്യാപകരുടെ ഉൾപ്പെടെ മൊഴിയെടുത്തു. 

ഗുസ്തി താരങ്ങളുടെ ഹർജി: ഇന്ന് തന്നെ കേസെടുക്കുമെന്ന് തുഷാർ മേത്ത സുപ്രീംകോടതിയിൽ

 


 

PREV
Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു