
തിരുവനന്തപുരം: മിമിക്രി കലാകാരനായ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ ദുരൂഹത കൂട്ടുന്നതെന്ന് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ വെളിപ്പെടുത്തല്‍. ബാലഭാസ്കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്ന ആളാണ് തമ്പി. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഏകോപനവും തമ്പിയായിരുന്നു ചെയ്തിരുന്നത്.
സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് വിഷ്ണുവായിരുന്നു. ബാലഭാസ്കറിന്റെ മരണ ശേഷം മകന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ചോദിച്ച സമയത്ത് അത് നല്‍കേണ്ടതില്ലെന്നായിരുന്നു വിഷ്ണു നല്‍കിയ മറുപടി. ബാലുവിന് നിക്ഷേപമുണ്ടെന്ന് പറയുന്ന ആശുപത്രിയുടെ പണിയുടെ പണം നല്‍കുന്നത് സംബന്ധിച്ച് കോഴിക്കോട് നിന്നൊരു കോണ്‍ഡ്രാക്ടര്‍ വിളിച്ചിരുന്നു.
ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടതായാണ് മിമിക്രി കലാകാരനായ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. അപകടം നടന്ന് 10 മിനിറ്റിനുള്ളിൽ അതുവഴി പോയപ്പോഴാണ് ഈ കാഴ്ച കണ്ടത് . മനസിൽ തോന്നിയ അസ്വാഭാവികത ബാലഭാസ്കറിന്റെ സ്റ്റേജ് പരിപാടികൾ ഏകോപിപ്പിച്ചിരുന്ന പ്രകാശ് തന്പിയെ അറിയിച്ചിരുന്നതായും സോബി വിശദമാക്കിയിരുന്നു.
പ്രകാശ് തമ്പി അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചുവെന്ന് ബാലഭാസ്കറിന്റെ ബന്ധു പ്രിയ . പ്രകാശ് തന്പിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണം. ബാലഭാസ്കറിന്റെ മരണത്തിന് ശേഷം കാര്യങ്ങൾ നിയന്ത്രിച്ചത് പ്രകാശ് തമ്പിയായിരുന്നു. ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ അച്ഛനോട് തമ്പി ആവശ്യപ്പെട്ടുവെന്നും പ്രിയ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam