മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളിയുടെ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി

Published : Jan 21, 2021, 05:55 PM IST
മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളിയുടെ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി

Synopsis

വിദഗ്ദരുടെ സഹായത്താൽ മെഫഡ്രിൻ എന്ന ലഹരി വസ്തുവാണ് ഇവിടെ നിർമ്മിച്ചിരുന്നത്. ചോദ്യം ചെയ്യലിലാണ് ഫാക്ടറിയെക്കുറിച്ചും സൂചന കിട്ടിയത്

മുംബൈ: മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി നടത്തുന്ന മയക്കുമരുന്ന് ഫാക്ടറി  നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തി. ഇന്നലെ അറസ്റ്റിലായ ചിങ്കു പഠാൻ എന്നയാളുടെ ഫാക്ടറിയാണ് ഡോംഗ്രിയിൽ കണ്ടെത്തിയത്. വിദഗ്ദരുടെ സഹായത്താൽ മെഫഡ്രിൻ എന്ന ലഹരി വസ്തുവാണ് ഇവിടെ നിർമ്മിച്ചിരുന്നത്. ചോദ്യം ചെയ്യലിലാണ് ഫാക്ടറിയെക്കുറിച്ചും സൂചന കിട്ടിയത്. ആയുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 60 കളിലെ അധോലോക നേതാവ് കരീം ലാലയുടെ  ബന്ധുകൂടിയാണ് ചിങ്കു. 

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും