ട്രെയിന്‍ യാത്രക്കാരിയോട് അപമര്യദയായി പെരുമാറി; എന്‍സിബി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By Web TeamFirst Published Oct 8, 2021, 10:36 PM IST
Highlights

അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥനെതിരെ ഐപിസി സെക്ഷന്‍ 354, സെക്ഷന്‍ 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

മുംബൈ: യുവതിയോട് അപമര്യാദയായി പെരുമാറിയ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് വ്യാഴാഴ്ച രാത്രിയില്‍ സംഭവം നടന്നത്. സുപ്രണ്ട് റാങ്കിലുള്ള എന്‍സിബി ഉദ്യോഗസ്ഥനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഉദ്യോഗസ്ഥന് 35 വയസാണ്.

അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥനെതിരെ ഐപിസി സെക്ഷന്‍ 354, സെക്ഷന്‍ 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 25 വയസുള്ള ട്രെയിന്‍ യാത്രക്കാരിയുടെ അഭിമാനത്തിന് ക്ഷതമുണ്ടാക്കുന്ന രീതിയില്‍ കുറ്റകൃത്യം ചെയ്യാന്‍ ഒരുങ്ങിയെന്നാണ് ഇയാള്‍ക്കെതിരായ എഫ്ഐആര്‍ പറയുന്നത്.

പെണ്‍കുട്ടിയുടെ പരാതി പ്രകാരം, പെണ്‍കുട്ടിയെ ഇയാള്‍ അപമര്യാദയായ രീതിയില്‍ സ്പര്‍ശിക്കുകയും. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും പെണ്‍കുട്ടിയും ചില വസ്ത്രങ്ങള്‍ എടുക്കുകയും അവ അയാള്‍ കൈയ്യില്‍വച്ച് അശ്ലീല രീതിയില്‍ പ്രദര്‍ശിപ്പിച്ചുവെന്നും പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വയ്ക്കുകയും ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ ഉണര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥനെ തടഞ്ഞുവച്ചു.

പിന്നീട് പാര്‍ലി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാളെ റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചു. പരാതി നല്‍കിയ ശേഷം പരാതിക്കാരിയായ യുവതി യാത്ര തുടര്‍ന്നു. ആരോപണ വിധേയനായ എന്‍സിബി ഉദ്യോഗസ്ഥനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കി റിമാന്‍റില്‍ വിട്ടു.

click me!