Cat Shot : വൈക്കത്ത് വ​ള​ർ​ത്തുപൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വം; അ​യ​ൽ​വാ​സി അറസ്റ്റി​ൽ

Published : Dec 15, 2021, 11:17 PM ISTUpdated : Dec 16, 2021, 12:25 AM IST
Cat Shot : വൈക്കത്ത് വ​ള​ർ​ത്തുപൂ​ച്ച​യെ വെ​ടി​വെ​ച്ച് കൊ​ന്ന സം​ഭ​വം; അ​യ​ൽ​വാ​സി അറസ്റ്റി​ൽ

Synopsis

ത​ല​യാ​ഴം മു​രി​യം​കേ​രി​ത്ത​റ ര​മേ​ശ​നെ​യാണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ തോ​ക്കും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കോട്ടയം: വൈക്കം തലയാഴത്ത് വ​ള​ർ​ത്തുപൂ​ച്ച​യെ വെ​ടി​വെ​ച്ച് (Cat Shot) കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി അറസ്റ്റിൽ ( Neighbour Arrested). ത​ല​യാ​ഴം മു​രി​യം​കേ​രി​ത്ത​റ ര​മേ​ശ​നെ​യാണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ തോ​ക്കും പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തൻ്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് ഞായറാഴ്ചയാണ് അയൽവാസി രമേശൻ പൂച്ചയെ വെടിവെച്ചത്. തലയാഴത്ത്പരണാത്ര വീട്ടിൽ രാജുവിൻ്റെയും സുജാതയുടെയും 7 മാസം പ്രായമുള്ള ചിന്നു പൂച്ചയാണ് ചത്തത്. രമേശന്റെ വളർത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി. നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു.

വെടിവെപ്പിൽ പൂച്ചയുടെ കരളിൽ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. നാല് സെൻ്റീമീറ്റർ നീളമുള്ള എയർഗൺ പെല്ലറ്റ് ആണ് പൂച്ചയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. തൃപ്പൂണിത്തുറയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും പൂച്ച അവശനിലയിൽ തുടർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൂച്ച ചത്തത്. സംഭവത്തിൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്