തൊടുപുഴയിൽ അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു

By Web TeamFirst Published Sep 21, 2020, 1:10 AM IST
Highlights

കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണം സംബന്ധിച്ച് വ്യക്തത കിട്ടുകയുള്ളൂവെന്ന് പൊലീസ്.

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ അവിവാഹിതയായ പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു. വീട്ടിൽ ജനിച്ച കുട്ടിയെ ഉടനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തിൽ കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണം സംബന്ധിച്ച് വ്യക്തത കിട്ടുകയുള്ളൂവെന്നും അതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.

click me!