വട്ടപ്പാറയിലെ യുവാവിന്‍റെ കൊലപാതകം: ഭര്‍ത്താവ് സ്വയം കഴുത്തറുത്തെന്ന് ഭാര്യ; കുട്ടിയുടെ മൊഴിയില്‍ കാമുകന്‍ അറസ്റ്റില്‍

Published : May 21, 2019, 12:54 AM IST
വട്ടപ്പാറയിലെ യുവാവിന്‍റെ കൊലപാതകം: ഭര്‍ത്താവ് സ്വയം കഴുത്തറുത്തെന്ന് ഭാര്യ; കുട്ടിയുടെ മൊഴിയില്‍ കാമുകന്‍ അറസ്റ്റില്‍

Synopsis

വട്ടപ്പാറയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. തൊഴുവൻകോട് സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: വട്ടപ്പാറയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. തൊഴുവൻകോട് സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യയെന്ന് കരുതിയ കേസിലാണ് വഴിത്തിരിവുണ്ടായത്.

ഈമാസം പന്ത്രണ്ടാം തീയതിയതിയായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ വിനോദ് സ്വയം കഴുത്തിൽ കുത്തിയെന്നാണ് ഭാര്യ രാഖി പൊലീസിൽ മൊഴി നൽകിയിരുന്നത്. പക്ഷെ, ശാസ്ത്രീയ പരിശോധനകളും വിനോദിന്റെ ആറ് വയസ്സുള്ള മകന്റെ മൊഴിയും കേസിൽ പ്രധാനമായി. അമ്മയുടെ സുഹൃത്തായ മനോജാണ് വിനോദിനെ കത്തികൊണ്ട് കുത്തിയതെന്നായിരുന്നു കുട്ടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓട്ടോ ഡ്രൈവറായ മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ആദ്യം മനോജ് കുറ്റം സമ്മതിക്കാതിരുന്നത് പോലീസിനെ കുഴക്കിയിരുന്നു. സംഭവദിവസം വിനോദ് വീട്ടിലെത്തുമ്പോൾ മനോജിനെ കണ്ടത് ചോദ്യം ചെയ്തു. തുടർന്നുണ്ടായ പിടിവലിക്കിടയിലാണ് കഴുത്തിൽ ആഴത്തിൽ കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. മനോജാണ് ഒന്നാം പ്രതി.വിനോദിന്റെ ഭാര്യ രാഖി കേസിൽ രണ്ടാം പ്രതിയാണ്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം